അലീനയെയും അനീനയെയും മന്ത്രി കെ.സന്ദർശിച്ചു: സർക്കാർ കൂടെയുണ്ടെന്ന് മന്ത്രിയുടെ ഉറപ്പ്

7

കോവിഡ് എന്ന മഹാമാരിയിൽ അനാഥകളായി തീർന്ന അലീനയ്ക്കും അനീനയ്ക്കും കാവലും കാരുതലുമായി സർക്കാർ കൂടെയുണ്ടാകുമെന്ന് മന്ത്രി കെ.രാജൻ. കുട്ടികളെ മന്ത്രി വീട്ടിൽ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിച്ച് അമ്മയും മരിച്ചതോടെ ബാല്യത്തിലേ ജീവിതത്തിൽ തനിച്ചായ ഇരട്ട സഹോദരിമാർക്ക് തുടർപഠനവും ജീവിതവും പാതിവഴിയിലാവില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. പനംകുറ്റിച്ചിറ ഗവ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ ഇവരുടെ നിസഹായാവസ്ഥയെക്കുറിച്ച് അറിഞ്ഞു ഇവർ താമസിക്കുന്ന എടക്കുന്നി ലക്ഷംവീട് കോളനിയിലെ വീട്ടിലെത്തിയത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിക്കുന്നവരുടെ മക്കൾക്ക് സർക്കാർ നൽകുന്ന വിവിധ സഹായങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൻ്റെ തൊട്ടു പിറ്റെന്നാണ് ഇവർക്കും സഹായങ്ങൾക്ക് വഴിതെളിഞ്ഞത്. ഇത്തരത്തിൽ ജില്ലയിൽ ജില്ലാ ഭരണകൂടത്തിൻ്റെ ആദ്യ ഇടപെടലായിരുന്നു ഇത്. കുട്ടികളുടെ ഡിഗ്രി വരെയുള്ള പഠനചിലവ് സർക്കാർ വഹിക്കും. മാസം തോറും രണ്ടായിരം രൂപയും നൽകും. കൂടാതെ ഇവരുടെ പേരിൽ മൂന്നു ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കും. മറ്റ് സഹായങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.