ആയുർവേദ മരുന്നുകൾ ഔഷധനിലവാരത്തിൽത്തന്നെ വിപണികളിൽ എത്തിക്കാൻ നടപടി വേണമെന്ന് എ.എം.എം.ഒ.ഐ

4

തൃശൂർ ആയൂർവേദ ഔഷധങ്ങളും ഉൽപന്നങ്ങളും വിദേശ വിപണികളിൽ ഔഷധങ്ങളായി ലഭ്യമാ ക്കുന്നതിനും ഇന്ത്യയിൽ നിന്നും അവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര ആയുഷ് മന്ത്രാലയവും വാണിജ്യമന്ത്രാലയവും മുൻകൈയെടുത്ത് നടത്തുന്ന പരിപാടികളുടെ ഭാഗമായി ഹൈദ രാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് കൗൺസിൽ ഓഫ് ഇന്ത്യ കേരളത്തിലെ ആയുർവേദ ഔഷധനിർമ്മാതാക്കളുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിന് നിലവിൽ ധാരാളം പ്രതിബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ അവയെ ശാസ്ത്രീയമായി മറികടക്കാൻ ആയുഷ് മന്ത്രാലയം കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പും ജൈവ സാങ്കേതിക വകുപ്പുമായി ചേർന്ന് പരീക്ഷണ പദ്ധതികൾ ആലോചിച്ചു വരുന്നു. ലോകരാജ്യങ്ങൾ അംഗീകരി ക്കുന്ന വിധത്തിൽ ആയുർവേദ ഔഷധങ്ങളുടെ ഗുണനിലവാരം തെളിയിച്ച് കാട്ടുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് ആലോചിച്ച് വരുന്നത്. ചടങ്ങിൽ ഓൺലൈൻ വഴി ഫാർമാക്സിൽ ഡയറക്ടർ ജനറൽ രവി ഉദയ് ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. ആയുർവേദ ഔഷധങ്ങളുടെ ഗുണനിലവാരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായി വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഔഷധ നിർമ്മാതാക്കൾക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

സെമിനാറിൽ പങ്കെടുത്ത ഔഷധനിർമ്മാതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഫാർമാക്സിൽ ഡയറക്ടർ മുരളീകൃഷ്ണ മറുപടി പറഞ്ഞു. ആയുർവേദ ഔഷധനിർമ്മാതാക്കളുടെ സംഘടനയായ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. പി. രാംകുമാർ അധ്യക്ഷത വഹിച്ചു. ആയുഷ് ഉൽപന്നങ്ങൾ ഔഷധനിലവാരത്തിൽത്തന്നെ വിദേശവിപ ണീകളിൽ എത്തിക്കാൻ വേണ്ടുന്ന നിയമപരവും സാങ്കേതികവുമായ നടപടികൾ കേന്ദ്രസർക്കാരിനെ ക്കൊണ്ട് ചെയ്യിക്കുന്നതിന് ഫാർമാക്സിൽ മുൻകൈ എടുക്കണമെന്ന് ഡോ. രാമനാഥൻ ആവശ്യപ്പെ ട്ടു. തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറുകളിൽ ആയുഷ് ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ആയുർവേദ ഔഷധനിർമ്മാതാക്കളും സംസാരിച്ചു. കേരള ത്തിൽ നിന്നും പുറത്തു നിന്നുമായി 150 അധികം ആയുർവേദ ഔഷധനിർമ്മാതാക്കൾ സെമിനാറിൽ പങ്കെടുത്തു. തൃശൂർ ജില്ലാ പ്രസിഡന്റ് ജോയിച്ചൻ കെ എരിഞ്ഞേരി നന്ദി പ്രകാശിപ്പിച്ചു.

Advertisement