തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി ഗുരുവായൂർ നഗരസഭ: കെ.വി അബ്ദുൾ ഖാദർ എം.എൽ.എ

8
4 / 100

ഗുരുവായൂർ നഗരസഭയുടെ വികസന മുന്നേറ്റം തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയെന്ന് കെ.വി അബ്ദുൾ ഖാദർ എം.എൽ.എ. ഫണ്ട് ചിലവഴിക്കുന്നതിലും പദ്ധതികൾ പൂർത്തികരിക്കുന്നതിലും ഗുരുവായൂർ നഗരസഭ സംസ്ഥാനത്ത് തന്നെ ഒന്നാമതാണ്. ഭരണ സമിതിയും ഉദ്യോഗസ്ഥരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നാൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും എൽഎൽഎ പറഞ്ഞു. ഗുരുവായൂർ നഗരസഭ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സെമിനാറിൽ വിവിധ വികസന സമിതികളുടെ യോഗവും പദ്ധതി അവതരണവും നടന്നു.

നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, സെക്രട്ടറി പി എസ് ഷിബു, സ്ഥിരം സമിതി അധ്യക്ഷരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ സായിനാഥൻ, കൗൺസിലർ കെ.പി ഉദയൻ, പ്ലാനിംങ് ക്ലാർക്ക് ടി കെ സുരേഷ് എന്നിവർ പങ്കെടുത്തു.