യുവജന ക്ഷേമ ബോർഡിന്റെ സൈക്കിൾ ബ്രിഗേഡ്

9
4 / 100

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നതിന്റെ ഭാഗമായി യുവജനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം വച്ചാണ് യുവജനക്ഷേമ ബോർഡ് സൈക്കിൾ ബ്രിഗേഡ് സംഘടിപ്പിക്കുന്നത്. യുവതികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഇത്തരം സൈക്കിൾ ക്ലബുകൾ രൂപീകരിച്ച് ഈ ആശയ പ്രചരണം സംഘടിപ്പിക്കുന്നതിനാണ് ഇവർക്ക് സൈക്കിൾ വിതരണം ചെയ്യുന്നത്.

ജില്ല യൂത്ത് കോ-ഓഡിനേറ്റർ ഒ എസ് സുബീഷ്, ചാഴൂർ ഗ്രാമ പഞ്ചായത്ത് അംഗം എം ശ്രീരാഗ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത തുടങ്ങിയവർ പങ്കെടുത്തു.