ആചാര്യന് പൂരപ്രേമികളുടെ ആദരം: ഡോ.കെ.സി പണിക്കർക്ക് ‘ആചാര്യനമനം’ സമർപ്പിച്ച് പൂരപ്രേമി സംഘം

20

പൂരോത്സവ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന വിവിധ മേഖലയിൽപ്പെട്ട ആചാര്യൻമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി പൂരപ്രേമിസംഘം ആന ചികിൽസകൻ ഡോ. കെ.സി. പണിക്കരെ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് ആചാര്യനമനം നടത്തി ആദരിച്ചു.

പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ ഉൽഘാടനം ചെയ്തു. പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിൽ, കൺവീനർ വിനോദ് കണ്ടെംകാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ പി.വി. അരുൺ,
കെ.സി. പണിക്കരുടെ ശിഷ്യന്മാരായ ഡോ: ഗിരിദാസ്, ഡോ.രാജീവ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം.രവികുമാർ, കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി, എം.ജയപ്രകാശ്, കുളശ്ശേരി ക്ഷേത്ര സമിതി സെക്രട്ടറി കെ. രവീന്ദ്രനാഥ്, ഡോ: ഡോ.കെ. സി പണിക്കരുടെ മരുമകൻ ഡോ.ആനന്ദ് കേശവൻ എന്നിവർ സംസാരിച്ചു.