ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

8

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷഭാഗമായി നടക്കുന്ന ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.

ആദ്ധ്യാത്മിക ഹാളിലെ സപ്താഹമണ്ഡപത്തിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ ദീപം തെളിയിച്ചു. മുഖ്യ ആചാര്യൻ ഗുരുവായൂർ കേശവൻ നമ്പൂതിരി ഭാഗവത മാഹാത്മ്യം വർണിച്ചു.

ഡോ.വി. അച്യുതൻകുട്ടി, പയ്യന്നൂർ ഈശ്വരപ്രസാദ് നമ്പൂതിരി, കൊട്ടിയൂർ ശ്രീജിത്ത് നമ്പൂതിരി എന്നിവരാണ് മറ്റു യജ്ഞാചാര്യന്മാർ. ദിവസവും രാവിലെ 5.15-ന് സപ്താഹം തുടങ്ങും. സപ്താഹം ശ്രവിക്കാൻ അകലം പാലിച്ച് ഭക്തർക്ക് പങ്കെടുക്കാം.

അഷ്ടമിരോഹിണി ദിവസമായ തിങ്കളാഴ്ച ശ്രീകൃഷ്ണാവതാരം വായന വരത്തക്കവിധമാണ് സപ്താഹം ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ഒമ്പതരയ്ക്ക് ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും.