ഇടശ്ശേരി പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

65

ഇടശ്ശേരി സ്മാരക സമിതിയുടേയും മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കി വരുന്ന ഇടശ്ശേരി പുരസ്‌കാരത്തിന് നിരൂപണ/ പഠന സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2017 ജനുവരിക്കും 2019 ഡിസംബറിനും ഇടയില്‍ രചിച്ചവയോ, ഇതേ കാലയളവില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചവയോ ചെയ്ത സമാഹാരങ്ങള്‍ ആണ് പരിഗണിക്കുന്നത്.അച്ചടിക്കാത്ത പുസ്തകങ്ങള്‍ ഡി.ടി.പി ചെയ്ത്് അയക്കേണ്ടതാണ്.മൂന്നു കോപ്പികളാണ് അയക്കേണ്ടത്.രചയിതാക്കളില്‍ നിന്ന് മാത്രമല്ല,പ്രസാധകരില്‍ നിന്നും സാഹിത്യാസ്വാദകരില്‍ നിന്നും കൃതികള്‍ ഒക്‌റ്റോബര്‍ 31 വരെ സ്വീകരിക്കും.
അയക്കേണ്ട മേല്‍വിലാസം: ഇ.മാധവന്‍, സെക്രട്ടറി, ഇടശ്ശേരി സ്മാരക സമിതി,കെഎല്‍ആര്‍എ 46,കണ്ണത്ത് സബ് ലെയിന്‍-3,അയ്യന്തോള്‍ (പോസ്റ്റ്),തൃശ്ശൂര്‍ 680003.പുരസ്‌കാരസമര്‍പ്പണം ഡിസംബര്‍-ജനുവരി മാസത്തില്‍ ഇടശ്ശേരി അനുസ്മരണച്ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തുന്നതാണ്.