തൃശൂർ ജില്ലയിൽ 471 പേർക്ക് കൂടി കോവിഡ്: 82 രോഗമുക്തർ

9

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 471 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 82 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,884 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,52,176 ആണ്. 5,46,140 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 471 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 18 പേർക്കും, ആരോഗ്യ പ്രവർത്തകരായ 15 പേർക്കും,, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 6,730 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,372 പേർക്ക് ആന്‍റിജൻ പരിശോധനയും, 5,002 പേർക്ക് ആർടി പിസിആർ പരിശോധനയും, 356 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,06,822 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.00% ആണ്. ജില്ലയിൽ ഇതുവരെ 45,36,694 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,22,921 പേർ ഒരു ഡോസ് വാക്സിനും, 21,13,773 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 28,007 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Advertisement
Advertisement