പുറത്തിറങ്ങും മുമ്പേ ബെസ്റ്റ് സെല്ലറായി വിസ്മയയുടെ പുസ്തകം: സന്തോഷം പങ്കുവെച്ച് മോഹൻലാൽ, വായിച്ച് ചിന്തകൾ പങ്കുവെക്കണമെന്ന് താരത്തിൻറെ അഭ്യർത്ഥന

29
8 / 100

മോഹൻലാലിൻറെ മകൾ വിസ്മയയുടെ പുസ്തകം ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ ഇറങ്ങും മുൻപേ ആമസോണിൽ ബെസ്റ്റ് സെല്ലർ. വാലന്റൈൻസ് ദിനമായ നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രി ബുക്കിങ് ആമസോണിൽ നേരത്തെ ആരംഭിച്ചിരുന്നു. പെൻഗ്വിൻ ബുക്ക്സ് പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രി- ബുക്കിങ് അടിസ്ഥാനമാക്കിയാണ് ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയത്. പുറത്തിറങ്ങും മുൻപേ പുസ്തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. “എന്‍റെ മകള്‍ വിസ്‍മയയുടെ പുസ്‍തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയതില്‍ സന്തോഷം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്‍തകം കൈയിലെത്തുമ്പോള്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുക. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ പുസ്തകം ലഭിക്കുമെന്ന് പുസ്തകം കയ്യിൽ പിടിച്ചുകൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്ത് അദ്ദേഹം കുറിച്ചു.