പേരറിവാളന്റെ മോചനത്തില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് സുപ്രീംകോടതി

23

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നത് പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് ചൊവ്വാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

Advertisement
Advertisement