ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത്; കെ.സി.എ സംസ്ഥാന ജോ.സെക്രട്ടറി

17

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് കോടിയേരിക്ക് കെ.സി.എയുടെ നേതൃത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ; ജയേഷ് ജോർജ് (കെ.സി.എ. പ്രസിഡന്റ്). വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ).

Advertisement
Advertisement