പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു

5

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. മുന്‍ സഹപ്രവര്‍ക്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുംബൈ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റേയും ലിറ്ററേച്ചര്‍ ലൈവിന്റെയും സ്ഥാപകനായിരുന്നു അദ്ദേഹം. നീണ്ട അഞ്ചു വര്‍ഷത്തെ ഔദ്യോഗിക ജാവിതത്തില്‍ അദ്ദഹേം ഒരു കോളമിസ്റ്റും, എഴുത്തുകാരുനും, വാസ്തുശില്പിയും, ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ ഉപദേശക സമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുപതുകളുതെ മധ്യത്തില്‍ മിഡ്-ഡേ, ദി ഇന്‍ഡിപെന്‍ഡന്റ് എന്നിവയുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പതാധിപനായും ധാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ആര്‍ട്ട് സിനിമ തിയേറ്ററായി തുറക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദി റൊമാന്‍സ് ഓഫ് സാള്‍ട്ടിന്റെ രചയിതാവായിരുന്നു അദ്ദേഹം.