
പ്രശസ്ത മൃദംഗ വിദ്വാൻ കാരെെക്കുടി ആർ. മണി ( 77) അന്തരിച്ചു. ചെന്നെെയിൽ വെച്ചായിരുന്നു അന്ത്യം.
അരനൂറ്റാണ്ടിലേറെയായി കർണാടിക് സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കാരെെക്കുടി മണി. ഒട്ടനവധി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുള്ള മണി എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള പ്രഗത്ഭർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.
ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും മണി മൃദംഗം വായിച്ചിട്ടുണ്ട്.
മണിയുടെ മൃദംഗ വാദനം മുഴുവൻ കച്ചേരികളെയും ഏറെ സുന്ദരമാക്കിയിട്ടുള്ളതായി കലാകാരന്മാർ പറഞ്ഞിട്ടുണ്ട്. കാരക്കുടി രംഗ ഐനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ മണി സംഗീതം പഠിച്ചു. കെ.എം വൈദ്യനാഥനിൽനിന്നും മണിക്ക് ശിക്ഷണം ലഭിച്ചിട്ടുണ്ട്.