കണിയൊരുക്കാൻ ഇത്തവണ ജയിൽ വെള്ളരിയും

11

വിഷുക്കണി ഒരുക്കാൻ വിയ്യൂർ ജയിലിൽ കൃഷി ചെയ്ത നാടൻ വെള്ളരി ഒരുങ്ങി. ജയിലിന്റെ ഒഴിഞ്ഞ പ്രദേശങ്ങളിൽ അന്തേവാസികൾ ജൈവവളം നൽകി നട്ടുവളർത്തിയ വെള്ളരിയാണ് തിങ്കളാഴ്ച വിളവെടുത്തത്. കഴിഞ്ഞ ദിവസം ഡി.ജി.പി. ഋഷിരാജ് സിങ്‌ ജയിൽ സന്ദർശിച്ചപ്പോൾ വെള്ളരി കൃഷി കണ്ട് ജയിൽ അധികൃതരേയും അന്തേവാസികളെയും അഭിനന്ദിച്ചിരുന്നു.
ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, ഡെപ്യൂട്ടി സൂപ്രണ്ട് പി.ജെ. സലിം, ഉദ്യോഗസ്ഥരായ ഹാരിസ്, നവാസ്, ബാബു, വിനോദ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.