അമേരിക്കയിലെ ദേശീയ ഫുട്‌ബോള്‍ ലീഗായ ‘സൂപ്പര്‍ ബൗള്‍ 2021’ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം

16
9 / 100

അമേരിക്കയിലെ ദേശീയ ഫുട്‌ബോള്‍ ലീഗായ ‘സൂപ്പര്‍ ബൗള്‍ 2021’ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ടിവി ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്തത്. 
രണ്ട് മാസത്തിലേറെയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമേകി #iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്.