അര്‍ജന്‍റീനയുടെ മത്സരം നടക്കുന്നതിനാല്‍ നേരത്തെ വിടണം അപേക്ഷയുമായി വിദ്യാർഥികള്‍; സ്‌കൂളിന് നിവേദനം

15

അര്‍ജന്‍റീനയുടെ മത്സരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാർഥികള്‍. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 12 വിദ്യാർഥികളാണ് സ്കുളിന് നിവേദനം നല്‍കിയത്. അർ‌ജൻ‌റീന ഫാൻസ് എൻഎച്ച്എസ്എസ് എന്ന് തലക്കെട്ടോടെയാണ് വിദ്യാർഥകളുടെ നിവേദനം.വിദ്യാർഥികൾ നൽകിയ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പില്‍ അര്‍ജന്‍റീന – സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് ആ മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. കുട്ടികൾ പേരെഴുതി ഒപ്പ് വെച്ചതാണ് അഭ്യർത്ഥന.

Advertisement
Advertisement