ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന് ദയനീയ പരാജയം; ഹൈദരാബാദിനോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ് പ്ലേ ഓഫ്‌ കാണാതെ പുറത്ത്

9
4 / 100

ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന് ദയനീയ പരാജയം. ഹൈദരാബാദിനോട് 4-0 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്‌.എൽ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ ഹൈദരാബാദ് മുന്നാം സ്ഥാനത്തെത്തി. ഫ്രാൻസിസ്കോ സൻഡാസ ഇരട്ടഗോളുകൾ നേടി. അഡ്രിയാനെ സന്റാന,ജാവോ വിക്ടർ എന്നിവരും ഹൈദരാബാദിനായി സ്‌കോർ ചെയ്‌തു. രണ്ടാം പകുതിയിലായിരുന്നു നാലുഗോളുകളും. 85ആം മിനിറ്റിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾ വഴങ്ങിയത്.