ഐ.പി.എല്‍ താരലേലത്തിനായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും

7
3 / 100

ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിനായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 
1097 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ ഫെബ്രുവരി 18-നാണ് താര ലേലം.
ഇക്കൂട്ടത്തിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ തെണ്ടുല്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. 
ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 283 പേര്‍ വിദേശ താരങ്ങളും.
മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.