കോപ്പ അമേരിക്ക: ബ്രസീൽ വേദിയാകും

8

ഈ വർഷത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയാകും. അർജൻ്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കോന്മെബോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വേദികളുടെ കര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കോന്മെബോൾ അറിയിച്ചിരിക്കുന്നത്. ജൂൺ 13നാണ് ടൂർണമെൻറ് തുടങ്ങാനിരുന്നത്.