കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ റേസ് വാക്കിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടി ചരിത്രം കുറിച്ച് പ്രിയങ്ക ഗോസ്വാമി. 10000 മീറ്റര്‍ മത്സരത്തില്‍ വെള്ളി നേടിയാണ് പ്രിയങ്ക ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായത്.
Advertisement
തന്റെ ഏറ്റവും മികച്ച സമയം കുറിച്ച പ്രിയങ്ക 43:38.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളിത്തിളക്കത്തില്‍ എത്തിയത്. ഓസ്ട്രേലിയയുടെ ജെമീമ മോണ്ടാഗിനാണ്(42:34.30) ഈ ഇനത്തില്‍ സ്വര്‍ണം. കെനിയയുടെ എമിലി വാമുസി ജില്(43:50.86) വെങ്കലം നേടി. റേസ് വാക്കിംഗില്‍ പ്രിയങ്കക്കൊപ്പം മത്സരിക്കാനുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ഭാവ്ന ജാട്ട് 47:14.13 ഫിനിഷ് ചെയ്ത് എട്ടാമതായി.
Advertisement