വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ ഇല്ല

10

വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. പൃഥ്വി ഷായാണ് ഉപനായകന്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തുഷാര്‍ ദേസ്പാണ്ഡെ എന്നിവരും ടീമില്‍ ഇടം നേടി. സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസ് അയ്യരെ ടീമിന്റെ നായകനാക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന്റെ ടീമിന് കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തുപോകനായിരുന്നു മുംബൈയുടെ വിധി. മോശം ഫോം ആണ് അര്‍ജുണ്‍ ടെണ്ടുല്‍ക്കര്‍ക്ക് പണിയായത്. നേരത്തെ 100 പേരുടെ സാധ്യതാ പട്ടിക മുംബൈ ടീം പുറത്തിറക്കിയപ്പോള്‍ അതില്‍ അര്‍ജുണ്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നു. ഈ മാസം 20 മുതലാണ് ടൂര്‍ണമെന്റ് നടക്കുക. കോവിഡ് പ്രോട്ടോകോള്‍ എല്ലാം പാലിച്ചാണ് ടീം മത്സരത്തിനായി ഇറങ്ങുക.

മാർച്ച് 14നാണ് ഫൈനൽ. ആറു നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ന് ബയോ ബബിളിൽ പ്രവേശിക്കണം. സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് മുംബൈ ഉള്ളത്.