ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം; പരമ്പര സമനിലയിൽ

8

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 317 റൺസിന്റെ ജയം ഇന്ത്യ നേടിയതോടെ പരമ്പര സമനിലയിലായി. 482 റൺസ്‌ വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് 164 റൺസിന് മടങ്ങേണ്ടി വന്നു. സ്കോർ: ഇന്ത്യ – 329/10, 286/10, ഇംഗ്ലണ്ട് – 134/10, 164/10.

അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി അക്സർ പട്ടേലാണ് ഇംഗ്ലണ്ട് വേട്ടയ്ക്ക് മുന്പിൽ നിന്നത്. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് രണ്ടു വിക്കറ്റെടുത്തു. രവിചന്ദ്രൻ അശ്വിനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യ ടെസ്റ്റില് 227 റണ്സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്പ്പിച്ചത്.