സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

19

ചെന്നൈ: 2021 ഐ.പി.എല്‍ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ തങ്ങളുടെ ഭാഗമാക്കിയത്. താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല.

കഴിഞ്ഞ സീസണിലടക്കം മുംബൈ ടീമിന്റെ നെറ്റ് സെഷനിലെ സ്ഥിരാംഗമായിരുന്നു അര്‍ജുന്‍.

2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ സീനിയര്‍ ടീമിനായി 21-കാരനായ അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചിരുന്നു.