ഐ.എസ്.എല്ലിൽ എഫ് സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

12

ഐ.എസ്.എല്ലിൽ എഫ് സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും രണ്ട് ഗോളുകൾ നേടി. തുടക്കത്തിൽ 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനില വഴങ്ങിയത്.

Advertisement

ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. യുവതാരം ജീക്‌സൺ സിംഗാണ് കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തിയത്. 20ാം മിനിറ്റിൽ ബാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയിലൂടെ വീണ്ടും ലീഡ് ഉയർത്തി. ബോക്‌സിന് അകലെ നിന്ന് ലൂണ തൊടുത്തുവിട്ടൊരു ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് വലയിലേക്ക്.

രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ഗോവ തളര്‍ന്നില്ല. 20 മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഹാഫ് ടൈമിന് മുമ്പ് ഗോവ സമനില പിടിച്ചു. 24ാം മിനിറ്റില്‍ ഓര്‍ഗെ ഓര്‍ട്ടിസാണ് ഗോവയ്ക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു ഗോവ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും ഗോവയാണ് മുന്നിട്ട് നിന്നത്. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. 16 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.

Advertisement