ഒളിമ്പ്യൻ സുശീൽ കുമാർ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

8

മുൻ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ആവശ്യപ്പെട്ടത്. ഗൂഢാലോചന അടക്കം കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കസ്റ്റഡി ആവശ്യമാണ്. സാഗർ റാണയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ സുശീൽ കുമാർ കൂട്ടാളികളോട് ആവശ്യപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.