ഒളിമ്പിക്‌സിൽ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സജൻ പ്രകാശന്പോലീസിൽ സ്ഥാനക്കയറ്റം

18

ടോക്കിയോ ഒളിമ്പിക്‌സിൽ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സജൻ പ്രകാശന് കേരള പോലീസിൽ സ്ഥാനക്കയറ്റം. അസിസ്റ്റന്റ് കമാഡന്റായിട്ടാണ് സ്ഥാനക്കയറ്റം ലഭിച്ചരിക്കുന്നത്.

കേരള പൊലീസിന്റെ പിന്തുണയ്‌ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു. സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സജൻ കേരള പോലീസിന് നന്ദി അറിയിച്ചത്. ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ലൈസിലാണ് സജൻ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ചരിത്രത്തിലാദ്യമായി നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്ന ഇന്ത്യൻ താരമാണ് സജൻ. ഒളിമ്പിക്‌സിൽ പങ്കെടുത്ത സജന് വൻ സ്വീകരണമായിരുന്ന കേരള പോലീസ് കഴിഞ്ഞ മാസം ഓഗസ്റ്റ് 16 ന് നൽകിയത്. നേരത്തെ സേനയിൽ ആംഡ് പോലീസ് ഇൻസ്‌പെക്ടറായിരുന്നു സജൻ.