തൃശൂരിൽ ഒളിമ്പിക്സിന് തുടക്കമായി

11

നവംബറിൽ ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ജില്ലയിൽ ഫുട്ബോൾമത്സരങ്ങൾ നടത്തുമെന്ന് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ ഫൈനൽ തൃശൂരിലായിരിക്കും. തൃശൂരിൽ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) അക്കാദമി സ്ഥാപിക്കാനായി കേന്ദ്ര സ്പോർട്സ് വകുപ്പുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്പോർട്സ് കൗൺസിലുമായി ചേർന്ന് നടത്തുന്ന ഒളിമ്പിക്സ് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. തുടർന്ന് ജൂഡോ ടീമിന്റെ പ്രദർശന അവതരണം നടന്നു. ജനുവരി 16 വരെ ജില്ലയുടെ പലയിടങ്ങളിൽ 24 ഇനങ്ങളിലായി 8000 പേർ മത്സരിക്കും. വിജയികൾക്കായി 1800 മെഡലുകൾ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15-ന് ആരംഭിക്കുന്ന സംസ്ഥാന ഗെയിംസിനുള്ള ടീമിനെ ജില്ലാ മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കും.

Advertisement