എയർടെലിന്റെ 5ജി സേവനം ഒരു മാസത്തിനുള്ളിൽ

14

ഒരു മാസത്തിനുള്ളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്‍.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5ജി സേവനം ആരംഭിക്കാനാണ് പദ്ധതി. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
2024 മാര്‍ച്ചോടുകൂടി മറ്റ് ചെറു നഗരങ്ങളിലും പ്രധാനപ്പെട്ട ഗ്രാമ മേഖലകളിലും സേവനം എത്തിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു.
സിം കാര്‍ഡുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തവര്‍ക്ക് ആ സിംകാര്‍ഡ് ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ ചെയ്ത പോലെ സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ല.
എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി നിങ്ങളുടെ പ്രദേശത്ത് 5ജി വരുമോ എന്നും നിങ്ങളുടെ ഫോണ്‍ 5ജിയ്ക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കാനുള്ള സൗകര്യം ലഭിക്കും. 5ജി സേവനം തുടങ്ങിയതിന് ശേഷമേ ഈ ഫീച്ചര്‍ ആരംഭിക്കുകയുള്ളൂ.
43,084 കോടി മുടക്കിയാണ് എയര്‍ടെല്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയത്. 20 വര്‍ഷത്തെ തവണകളായി ഈ തുക നല്‍കാന്‍ ട്രായ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാല് വര്‍ഷത്തെ തുക 8312.4 കോടി രൂപ എയര്‍ടെല്‍ നേരത്തെ നല്‍കിയിട്ടുണ്ട്.

Advertisement
Advertisement