ഇന്ത്യയില്‍ ആദ്യത്തെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

38

ഇന്ത്യയില്‍ ആദ്യത്തെ 5ജി സ്മാര്‍ട്ട് ഫോണ്‍ ഉടൻ വിപണിയിലെത്തുന്നു. കോവിഡ് നിയന്ത്രണ സാഹചര്യം നീങ്ങിയാൽ ഫോൺ വിപണിയിലെത്തുമെന്നാണ് പറയുന്നത്.

വിവോയുടെ ഒരു സബ് ബ്രാന്‍ഡ് ആയിരുന്ന iQOO ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. iqoo 3 എന്ന മോഡലുകള്‍ ആണ് ആദ്യം പുറത്തിറക്കുന്നത്. ഫെബ്രുവരി 25 നു ഉച്ചയ്ക്ക് 12 മണിയ്ക്കാണ് iQOO എന്ന കമ്പനിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത്.

ഫോണ്‍ മുംബൈയിലാണ് പുറത്തിറക്കുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ഫോണ്‍ കൂടിയാണിത്.

സ്മാര്‍ട്ട്‌ഫോണ്‍ പ്രകടനവും ഭാവിയില്‍ തയ്യാറായ 5 ജി കഴിവുകളും സംയോജിപ്പിച്ച് ഐക്യുഒഒ 3 കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു.