പഴയന്നൂർ പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് ആട് വിതരണം നടത്തി

86

പഴയന്നൂർ പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന ആടു വിതരണം എളനാട് വെറ്റിനറി ഡിസിപെൻസറിയിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രമ്യ വിനീത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ എ കെ ലത, കെ എ ഹംസ, ബ്ലോക്ക പഞ്ചാത്ത് മെമ്പറായ ലത സാനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാർ സി, അബ്ദുള്ള യു, സുജ എസ് തുടങ്ങിയവർ പങ്കെടുത്തു.