‘ബാലൻ പിള്ള സിറ്റി’യുടെ കാരണക്കാരൻ ബാലൻ പിള്ള വിടവാങ്ങി

5

ഇടുക്കി നെടുങ്കണ്ടത്തെ ‘ബാലൻ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലൻ പിള്ള (96) അന്തരിച്ചു. ആലപ്പുഴ മാതിരപ്പള്ളി വരുൺ നിവാസ് വസതിയിലായിരുന്നു അന്ത്യം.

മലയോര ഗ്രാമമാണ് ബാലൻപിളള സിറ്റി. കരുണാപുരം പഞ്ചായത്തിലെ 3 വാർഡുകളുടെ സംഗമ ഭൂമിയാണ്. പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ ബാലൻപിള്ളസിറ്റി കേന്ദ്രീകരിച്ചാണ് അതിർത്തി പങ്കിടുന്നത്.
ഒരു കാലത്ത് തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിച്ചിരുന്ന ഇവിടെ ബാലൻപിള്ളയുടെ പലചരക്കുകട ഉണ്ടായിരുന്നു. പ്രദേശവാസികളുടെ ആശ്രയമായ ബാലൻപിള്ളയുടെ കട ബാലൻപിള്ള സിറ്റിയായി മാറുകയായിരുന്നു.
കുടിയേറ്റകാലത്ത് ജംഗ്ഷനിൽ കുടുംബസമേതം താമസിച്ച് ചായക്കട നടത്തിയിരുന്ന ബാലൻപിള്ളയുടെ പേരിൽ പിന്നീട് നാട് അറിയപ്പെട്ടു. ഈ ബാലൻ പിള്ളയുടേതായിരുന്നത്രേ അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഏക ചായക്കട.
എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ ബാലൻപിള്ളസിറ്റി കൂടുതൽ പ്രശസ്‌തമായി. സിനിമയുടെ ഷൂട്ടിങ് ഇവിടെയല്ല നടന്നതെങ്കിലും ബാലൻപിള്ള സിറ്റി എന്ന കൊച്ചു ഗ്രാമത്തിലെ കഥയായാണു സിനിമക്ക് കഥയാക്കിയത്.