അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെ.ജി.എം.ഒ.എ

80

സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.
രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവില്‍ രണ്ടര ലക്ഷത്തില്‍ അധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നിരുന്നു.