‘എ’; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശേരി

45

പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ‘എ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ പിടിക്കാൻ പോകുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ലിജോ ജോസ് പോസ്റ്റർ പുറത്തുവിട്ടത്. ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ലിജോ ജോസ് പെല്ലിശേരി സിനിമ ചെയ്യാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ ഇക്കാര്യം അറിയിച്ചത്. പിന്തുണയുമായി നിരവധി പേർ എത്തി.

സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും നിർമാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി നിർമാതാക്കൾ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തിയിട്ടുണ്ട്.