കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

33

കടപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യദ്ധർക്കുള്ള കട്ടിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്ത്താക്കലി നിർവഹിച്ചു. നിർധനരായ നൂറോളം വ്യദ്ധർക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കട്ടിൽ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, വി. എം മനാഫ്, മെമ്പർമാരായ അഷ്‌ക്കറലി, ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, എം. കെ ഷൺമുഖൻ, മൂക്കൻ കാഞ്ചന, ഷരീഫ കുന്നുമ്മൽ, സെക്രട്ടറി റ്റി. കെ ജോസഫ്, സൂപ്പർ വൈസർ രൂപ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement