കായീക രംഗത്ത് കുതിപ്പിൽ ജില്ല; സ്പോർട്സ്മെഡിസിൻ സെൻറർ തൃശൂരിലും, കുന്നംകുളത്തെ ഗവ.ഹൈസ്കൂൾ മൈതാനത്തോട് ചേർന്ന സ്ഥലം വിദഗ്ദ സംഘം സന്ദർശിച്ചു

48

കായിക വിദ്യാർത്ഥികൾക്കും കായിക താരങ്ങൾക്കുമായുള്ള കായീക വകുപ്പിൻറെ ‘സ്പോർട്സ് മെഡിസിൻ സെൻറർ തൃശൂരിലും സ്ഥാപിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്തു മാത്രമാണ് സ്പോർട്സ് മെഡിസിൻ സെൻറർ ഉള്ളത്. തൃശൂരും കണ്ണൂരുമാണ് പുതിയ സ്പോർട്സ് മെഡിസിൻ സെൻററുകൾ സ്ഥാപിക്കുന്നത്. കുന്നംകുളത്ത് ഗവ.സ്കൂളിന്റെ ഉദ്ഘാടനത്തിന് തയാറായ പുൽമൈതാനമുള്ള സ്‌റ്റേഡിയത്തിന്റെ സമീപത്താണ് സെൻററിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കായിക വകുപ്പിന്റെ എഞ്ചിനീയറിങ്ങ് വിഭാഗം എക്സി.എഞ്ചിനീയർ അനന്തകൃഷ്ണനും എഞ്ചിനീയർ ബിജുവും സ്ഥലം സന്ദർശിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ.സാംബശിവൻ, സെക്രട്ടറി കെ.ആർ.സുരേഷ്, സ്പോർട്സ് ഓഫീസർ എം.വി.സൈമൺ സ്കൂൾ അധികൃതർ, മന്ത്രി എ.സി.മൊയ്തീൻറെ പ്രതിനിധി ജോയിയും ഉൾക്കൊള്ളുന്ന സമിതിയുമായും സംഘം ചർച്ച നടത്തി. സ്ഥലം സംബന്ധിച്ച് സംഘം തൃപ്തി രേഖപ്പെടുത്തി. ഒരു അലോപ്പതി സ്പോർട്സ് ഡോക്ടറുടെയും മറ്റു സ്റ്റാഫുകളുടെയും സേവനം ജില്ലയിലെ കായിക താരങ്ങൾക്ക് മുഴുവൻ സമയവും ലഭിക്കും. ചെറിയ വെയ്റ്റ് ട്രെയ്നിങ്ങ് സെൻററും ഉണ്ടാകും. പ്രിഫാബ്രിക്കോഡ് ബിൽ സിങ്ങ് ആണ് പണി തീർക്കുന്നത്. ഇതോടൊപ്പം തന്നെ ജില്ലയിൽ കായിക വകുപ്പു നേരിട്ട് നിർമാണ പ്രവർത്തനം നടത്തുന്ന വേലൂർ ഫുട്ബോൾ ഗ്രൗണ്ട്, കൈപ്പറമ്പ് ഇൻഡോർ സ്റ്റേഡിയം എന്നിവ അവസാന മിനുക്കുപണികളിലാണ്. തൃശൂർ വി.കെ.എൻ ഇൻഡോർ എൽ.ഇ.ഡി ലൈറ്റിങ്ങ് വർക്ക് പൂർത്തിയാക്കി. ലാലൂരിലെ ഐ എം വി ജയൻ സ്പോർട്സ് കോംപ്ലക്സ് നിർമാണവും കായീക വകുപ്പ് സംഘം സന്ദർശിച്ചു.