കെ.കെ.ശൈലജ ടീച്ചർ പാർട്ടി വിപ്പ്: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളുമായി സി.പി.എം; എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ആർ.ബിന്ദുവും, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ എന്നിവരും മന്ത്രിമാരാവും, എം.ബി രാജേഷ് സ്പീക്കറാവും

43

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളുമായി സി.പി.എം; മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ആർ.ബിന്ദുവും, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ എന്നിവർ മന്ത്രിമാരാവും. എം.ബി രാജേഷ് സ്പീക്കറാവും. ഏറെ പ്രതീക്ഷിച്ചിരുന്ന കെ.കെ ശൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പകരം പാർട്ടി വിപ്പ് ആയും ടി.പി. രാമകൃഷ്ണനെ പാർലമെണ്ടറി പാർട്ടി സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയൊഴികെയുള്ള ആരും രണ്ടാം മന്ത്രിസഭയിൽ വേണ്ടെന്ന ചരിത്രപരമായ തീരുമാനമെടുക്കുകയായിരുന്നു സി.പി.എം. പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീര്‍ത്തും അപ്രതീക്ഷിതവും. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി.പി.എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു.

9269f72a 5e73 404a bb49 3dd4a80306b6