കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു.സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ട്.25 കോടി രൂപ ബാങ്കിന് അനുവദിക്കും.പ്രത്യേക പാക്കേജ് നൽകും.തൻ്റെ മണ്ഡലത്തിലുള്ളവർക്ക് തന്നെ അറിയാം.പ്രശ്നങ്ങൾ ഉണ്ടായ ആളുകൾക്ക് ഒപ്പമാണ് താനുമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വാദം. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത് വലിയ തോതിലുള്ള വിമര്‍ശനമത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.
താൻ നിക്ഷേപകർക്കൊപ്പം, പരാമർശം തെറ്റായി വ്യാഖ്യാനിച്ചു: വിശദീകരണവുമായി മന്ത്രി ആർ.ബിന്ദു
Advertisement
Advertisement