തുറന്നടിച്ച് ഡോ. എം.ആർ.എസി: ‘എൻ്റെ രാഷ്ട്രീയ’ത്തിൻ്റെ പേരിലാണ് സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരത്തിൽ നിന്നും ഒഴിവാക്കിയതെന്ന് എം.ആർ.ചന്ദ്രശേഖരൻ

13
4 / 100

സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌ക്കാരം തനിക്ക് നല്‍കാന്‍ സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കമ്മിറ്റിയില്‍ കലാപം നടന്നുവെന്ന് വെളിപ്പെടുത്തി നിരൂപകന്‍ ഡോ.എം.ആര്‍ ചന്ദ്രശേഖരന്‍. ആദ്യം താന്‍ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പിന്നീട് അതില്‍ നിന്നും പുറത്തുവന്നു. തൻ്റെ രാഷ്ട്രീയ നിലപാടുകള്‍ തനിക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം ഇല്ലാതാക്കിയത് എങ്ങിനെയെന്ന് വിവരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര സംഭാവനയ്ക്കുള്ള അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌ക്കാരം  കേരള സാഹിത്യ അക്കാദമി സെന്‍ട്രല്‍ ഹാളില്‍ അക്കാദമി പ്രസിഡന്റ് വൈശാഖനില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ.പി.വി കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.വിമര്‍ശന ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രൊഫ. പി നാരായണ മേനോനും ചെറുകഥാ പുരസ്‌ക്കാരം ബി മുരളിയും ഏറ്റുവാങ്ങി. അങ്കണം ഷംസുദ്ദീന്‍ ഒരു വ്യക്തിയല്ല പ്രസ്ഥാനം തന്നെയായിയിരുന്നുവെന്ന് വൈശാഖന്‍ മാഷ് അനുസ്മരിച്ചു.  പ്രസ് ക്ലബ്ബ് സെക്രട്ടറി എം.വി വിനീത ആര്‍.ഐ ഷംസുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. സരസ്വതി ഷംസുദ്ദീന്‍, സി.എ കൃഷ്ണന്‍, എന്‍. ശ്രീകുമാര്‍,  മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.