തൃശൂർ അതിരൂപതാ വൈദീകൻ ഫാ.പോൾ പുലിക്കോട്ടിൽ അന്തരിച്ചു: അന്ത്യം കോവിഡ് ചികിൽസയിലിരിക്കെ; ഒരു മാസത്തിനിടെ അതിരൂപതയുടെ നഷ്ടം എട്ട് പുരോഹിതർ

131

തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്. രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു. മെയ് ഒന്നു മുതൽ ഇതുവരെയായി എട്ട് പേരാണ് തൃശൂർ അതിരൂപതയിലെ പുരോഹിതരിൽ വിടപറഞ്ഞത്.