ദത്ത് വിവാദത്തിൽ ട്വിസ്റ്റ്: കുഞ്ഞിനെ അനുപമ ഉപേക്ഷിച്ചതെന്ന് ശിശുവികസന ഡയറക്ടർ; റിപ്പോർട്ട് പുറത്ത്

119

കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് ശിശുവികസന ഡയറക്ടർ ടി.വി അനുപമയുടെ അന്വേഷണ റിപ്പോർട്ട്. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. റിപ്പോർട്ട് പുറത്തു വന്നു. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. അതേ സമയം കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്നതാണെന്നും മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.