പടിയൂരിന് ഹോമിയോ ആശുപത്രി: തറക്കല്ലിട്ട് മന്ത്രി ആർ ബിന്ദു

8

പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

Advertisement

എല്ലാ രോഗങ്ങൾക്കും പ്രതിരോധത്തിൽ അധിഷ്ഠിതമായ കാഴ്ചപ്പാടോടെ പ്രതിവിധി നിശ്ചയിക്കാൻ പറ്റുന്ന ചികിത്സ രീതിയാണ് ഹോമിയോ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പ്രതിരോധത്തിന് വലിയ രീതിയിൽ ഈ മരുന്നുകൾ പ്രയോജനപ്പെട്ടു എന്നതും മന്ത്രി ഓർമ്മപ്പെടുത്തി. ചികിത്സയുടെ ആനുകൂല്യങ്ങൾ പടിയൂർ പ്രദേശത്തെ ജനങ്ങൾക്ക് ലഭിക്കുന്നത് സഹായകരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കെട്ടിടത്തിന് രണ്ടാം നില നിർമ്മിക്കുന്നതിനുള്ള സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

ecb3dd41 8da1 4153 8168 d89ec4fa941c

ഇരിങ്ങാലക്കുട മുൻ എംഎൽഎ കെ യു അരുണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ആശുപത്രി നിർമ്മിക്കുന്നത്. ആശുപത്രിക്കായി സ്ഥലം വിട്ടുനൽകിയത് ആലുക്കത്തറ വിശ്വംഭരൻ മകൻ സബീഷ് ആണ്.

ഏഴാം വാർഡിലെ കാര്യങ്ങാട്ടിൽ തോടിന് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മുഖ്യാതിഥി ആയി. വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, ബ്ലോക്ക്‌ മെമ്പർ സുധ ദിലീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയശ്രീ ലാൽ, ലിജി രതീഷ്, വിബിൻ ടിവി, മെമ്പർമാരായ കെഎം പ്രേമവത്സൻ, വിടി ബിനോയ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ജോയ്സി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് മണ്ണായിൽ, ഷാലി ദിലീപൻ, ബിനോയ് കളരിക്കൽ, ഹോമിയോ ഡിഎംഒ ഡോ.ലീന റാണി, മെഡിക്കൽ ഓഫീസർ ഡോ.സിനി ഇഗ്‌നേഷ്യസ് മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement