പ്രവാസികളുടെ മടക്കം: സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

32

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിൽ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരിയിലും മേഖലാ പ്രദേശങ്ങളിലും പ്രതിഷേധിച്ചു. മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി ആർ.വി.റിയാസ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ വാഹിദ്, അബ്ദുൾ മാലിക്, ഇസ്മയിൽ അമീർ, അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.