മണ്ണുത്തി ചേരുംകുഴിയിൽ ചാരായം വാറ്റാൻ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ

23
4 / 100

മണ്ണുത്തി ചേരുംകുഴിയില്‍ ചാരായം വാറ്റാൻ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിലായി.ചേരുംകുഴി സ്വദേശി ബെെജുവാണ് വാഷും വാറ്റുകപകരണങ്ങളുമായി എക്സെെസിന്‍റെ പിടിയിലായത്. 600 ലിറ്റര്‍ ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ വാഷുമായിട്ടാണ് ഇയാൾ പിടിയിലായത്. ഈസ്റ്റർ, നിയമസഭാ ആഘോഷങ്ങള്‍ മുന്നിൽ കണ്ട് വൻതോതിൽ വാറ്റുചാരായം നിർമ്മിച്ച് കൂടിയ വിലക്ക് വിൽക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഒന്നാം തിയതിയും രണ്ടാം തിയതിയും 5, 6 തിയതികളിലും ഡ്രൈ ഡേ ആയതിനാൽ കൂടിയ വിലക്ക് ചാരായം വിൽക്കാനായിരുന്നു പ്രതി ലക്ഷ്യം വെച്ചിരുന്നതായി എക്സെെസ് അറയിച്ചു. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്പെഷ്യൽ ഡ്രൈവ് നിലവിൽ വന്നിരുന്നു. വ്യാജമദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയുന്നതിന്റെ ഭാഗമായി കൺട്രോൾ റൂമുകൾ തുറക്കുകയും സ്ട്രൈക്കിങ്ങ് ഫോഴ്സുകൾ രൂപീകരിച്ച് 24 മണിക്കൂറും വാഹന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം മറ്റു വകുപ്പുകളുമായി ചേർന്ന് കമ്പയിൻ റെയിഡുകൾ നടത്തി വരികയാണ്. ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച റെയ്ഡിലാണ് ബൈജു പിടിയിലായത്.