മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയതിന് ശേഷം യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

7

കൊച്ചിയില്‍ ജനസമക്ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്.

Advertisement

നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാന ഭാരവാഹി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമാണ് ഇവര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.

Advertisement