മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾക്ക് പരിക്ക്

8

മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശി മറാന്തുവളപ്പിൽ വീട്ടിൽ മുഹമ്മദ് മകൻ അബ്ദുൾ ഹാലിഫിന്(45) ആണ് പരിക്കേറ്റത്. മുണ്ടൂർ മഠത്തിന് സമീപമാണ് അപകടം. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഹാലിഫിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement