മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം

17

മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്.

Advertisement

ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് അപകടമുണ്ടായത്.

പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റെ മുന്നിലെ പാർക്കിംഗ് പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴി ആദ്യം കണ്ടത് സ്ഥലത്തെ വ്യാപാരികളാണ്. പെട്ടെന്നായിരുന്നു ഗർത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്.

കുഴിയുണ്ടായ സമയത്ത് വാഹനമോ ആളുകളോ ഉണ്ടായിരുന്നില്ല. ഇത് വൻ അപകടം ഒഴിവായി.

Advertisement