ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ നയിക്കാൻ കേരളം: നിഹാൽ സരിനും എസ്. എൽ നാരായണനും മത്സരിക്കും

5

ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ നയിക്കുന്നത് കേരളം.
2022 ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിൽ ആതിഥേയരായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണനും (തിരുവനന്തപുരം), ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും (തൃശൂർ) പങ്കെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച 100 ഗ്രാൻഡ്മാസ്റ്റർമാരിൽ നാരായണനും നിഹാലും ഉൾപ്പെടുന്ന അഭിമാന നേട്ടത്തിലാണ് കേരളം.

Advertisement
Advertisement