‘ഷഹീദ് വാരിയംകുന്നനുമായി’ പി.ടി കുഞ്ഞുമുഹമ്മദും

37

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയുമായി പി.ടി കുഞ്ഞുമുഹമ്മദും. ഷഹീദ് വാരിയംകുന്നന്‍ എന്നാണ് പിടി കുഞ്ഞുമുഹമ്മദിന്റെ സിനിമയുടെ പേര്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുകഴിഞ്ഞെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നുമാണ് വിവരം. നേരത്തെ ആഷിഖ് അബുവും കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി ചിത്രമൊരുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജാണ് ഈ ചിത്രത്തിലെ നായകന്‍.

പി.ടി കുഞ്ഞുമുഹമ്മദിന്റെ ചിത്രവുമായി ബന്ധപ്പെട്ട ജി.പി രാമചന്ദ്രന്റെ ഫേസ്ബുക്ക്‌പോസ്റ്റ്:

പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ_പുതിയ ചിത്രം*’ ഷഹീദ് വാരിയംകുന്നൻ’*

കേരളം കണ്ട ധീരദേശാഭിമാനി;

ബ്രട്ടീഷ് പട്ടാളത്തോട്,

‘ തന്നെ വെടി വയ്ക്കുമ്പോൾ

കണ്ണ് മൂടരുതെന്നും,

കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും,

മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും

അല്ലെങ്കിൽ

ഭാവി ചരിത്രകാരന്മാർ

തന്നെ ഭീരുവായി ചിത്രീകരിക്കും ‘

എന്നും പ്രഖ്യാപിച്ച

ഊർജ്ജസ്വലനായ

സ്വാതന്ത്ര്യ സമര പോരാളിയുടെ

ചരിത്രം സിനിമയാകുന്നു.

_പി.ടി. കുഞ്ഞുമുഹമ്മദ്_

സംവിധാനം ചെയ്യുന്ന

*’ഷഹീദ് വാരിയംകുന്നൻ’!*

താരങ്ങളേയും,

സാങ്കേതിക പ്രവർത്തകരേയും

തീരുമാനിച്ചുകഴിഞ്ഞ ചിത്രം

ഉടൻ

ചിത്രീകരണം തുടങ്ങുന്നു.

അഭിവാദ്യങ്ങൾ.

സമ്പൂർണ്ണ പിന്തുണ.