സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം കൊല്ലത്ത്

30

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തി പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10-ാം തിയതി നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹത്തിന് 15 -ാം തിയതി പനി ബാധിക്കുകയും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം പോസിറ്റീവ് ആവുകയായിരുന്നു. ആശുപത്രിയിൽ എത്തിയത് മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ഈ വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒരു ജീവൻ രക്ഷാ മരുന്ന് പൊലീസ് ഇടപെട്ട് എറണാകുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് എത്തിച്ചുനൽകിയിരുന്നു. ഇദ്ദേഹത്തിന് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.