കൊണ്ടാഴിയിൽ വയോജനക്ഷേമം പദ്ധതിക്കായി കൊണ്ടുവന്ന കട്ടിലുകൾ വിതരണം നടത്തണമെന്ന് ബി.ജെ.പി

256

കൊണ്ടാഴി പഞ്ചായത്ത് പരിധിയിലെ വയോജനങ്ങൾക്കായി കൊണ്ടുവന്ന കട്ടിലുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ബി.ജെ.പി. വിതരണം ചെയ്യാതെ കട്ടിലുകൾ നശിക്കാനിടയാവുന്നുവെന്നും വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാഴി ബി.ജെ.പി കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

Advertisement

പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ കട്ടിൽ ഇറക്കിവെച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ലോക്ക് ഡൗൺ കാരണം പറഞ്ഞ് കട്ടിലുകൾ വിതരണം ചെയ്യാത്ത പഞ്ചായത്ത് നടപടി രാഷ്ട്രീയ ലാഭം നോക്കിയുള്ളതാണെന്ന് ബി.ജെ.പി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് വാരിയർ ആരോപിച്ചു.

ഗുണഭോക്താക്കളെ നേരത്തെ തന്നെ നിശ്ചയിച്ച പദ്ധതി ആയതിനാൽ കട്ടിലുകൾ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത്. ജന. സെക്രട്ടറി കെ.സന്തോഷ് അറിയിച്ചു.

Advertisement